പുതുപ്പാടി : കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ  എൻഎസ്എസ് യൂണിറ്റ്   സപ്തദിന ക്യാമ്പ് പുതുപ്പാടി ഗവൺമെന്റ് ഹൈ സ്കൂളിൽ ആരംഭിച്ചു.  

തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ  ലിന്‍റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

 പ്രിൻസിപ്പൾ വൈ സി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന തങ്കച്ചൻ,  മെമ്പർ അമൽരാജ്, ഹെഡ്മാസ്റ്റർ ശ്യാംകുമാർ ,   പിടിഎ പ്രസിഡൻറ് ഒതയോ ത്ത്  അഷറഫ് , സ്കൂൾ വികസന സിമിതി ചെയർമാൻ ബിജു വാച്ചാലിൽ, പ്രൊട്ടക്ഷൻ സിമിതി കൺവീനർ  പി.കെ. മജീദ്, സഹകരണ ബാങ്ക് ഡയറക്ടർ ശശിന്ദ്രൻ ,കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ്‌ പി. എം ജോയി  , ഐ ക്യു എ സി കോഡിനേറ്റർ ഡോ. മോഹന്ദാസ് , സ്റ്റാഫ് സെക്രട്ടറി ഡോ. സുമ  ,എം.അബ്ദുൽ മജീദ് , കോളേജ്  ചെയർമാൻ ഷാഹുൽ ഗഫൂർ, ജ്യോതി നാരായണൻ ,  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ നിതിൻ വി.ജി. , സുമേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിന് തുടക്കം കുറിച്ച് കൊണ്ട് പഞ്ചായത്ത്‌ ബസാറിൽ വിളംബര ജാഥ നടത്തി.

Post a Comment

Previous Post Next Post