തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി  വികസന സെമിനാർ സംഘടിപ്പിച്ചു. 
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉൽഘാടനം ചെയ്തു.
 വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല പോലക്കൽ, സെക്രട്ടറി ബിബിൻ ജോസഫ് ,മുഹമ്മദലി കെ.എം അസി സെക്രട്ടറി രഞ്ജിനി ടി തുടങ്ങിയവർ സംസാരിച്ചു.

 ജനപ്രതിനിധികൾ, ഘടക സ്ഥാപന മേധാവികൾ, ആസൂത്രണ സമിതി അംഗങ്ങൾ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, അങ്കണവാടി വർക്കർമാർ ,ഗ്രാമ സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പതിനാല് വിഷയമേഖലയിലെ വർക്കിംഗ്  ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post