തിരുവമ്പാടി :
റബ്ബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ വിലയിടിവിനെതിരെയും സർക്കാർ പ്രഖ്യാപിച്ച റബറിന്റെ തറവില നൽകാത്തതിനെതിരെയും തിരുവമ്പാടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.

 രൂക്ഷമായ വിലയിടിവ് മറ്റു കാർഷിക വിളകളെപോലെ റബറും നേരിടുന്നു.

കേരള സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചതിന് ശേഷം ഒരാൾക്ക് പോലും ലഭിച്ചില്ല.

റബറിന്റെ തറവില 250 രൂപയായി വർദ്ധിപ്പിക്കണം. വനൃജിവികളെയും ക്ഷുദ്ര ജീവികളെയും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 

 കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ ഉള്ള കഴിവ് കേരള സർക്കാറിന് ഉണ്ടാകണം.കർഷക ഭൂമിലേക്കുളള വനംവകുപ്പിൻെറ കടന്നുകയറ്റം അവസാനിപ്പിക്കണം.  65 ശതമാനത്തിൽ, അധികം വർദ്ധിപ്പിച്ച ഭൂനികുതി കുറക്കണം.

മുൻപ്  റബറിന്റെ തറവില ലഭിച്ച 60 വയസ്സ് കഴിഞ്ഞ റബ്ബർ കർഷകരെ ക്ഷേമപെൻഷനിൽനിന്നും ഒഴിവാക്കിയ നടപടി തിരുത്തണം.

രാജ്യത്തിന്റെ ഭക്ഷൃ വൃവസായ മേഖലകളെ താങ്ങിനിർത്തുന്ന കർഷകർക്ക് സർക്കാർ ജീവനക്കാർക്ക് നൽകുന്നത് പോലെ പെൻഷൻ നൽകണം.

സർക്കാറിൻെറ നയവൈകല്ലൃം കൊണ്ട് കാർഷിക മേഖലയിൽ ഉണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണം. 

എല്ലാ കാർഷിക ഉത്പന്നങ്ങളും കൃഷി ഭവൻ മുഖേന എല്ലാ ദിവസവും സംഭരിക്കാൻ നടപടി ഉണ്ടാകണം.കർഷക ക്ഷേമ പരിപാടികൾ കടലാസിൽ നിന്നും കർഷകരിലേക്ക് എത്തണം.കർഷകർക്ക് അവരുടെ കൃഷി സംരക്ഷിക്കാൻ അടിയന്തരമായി തോക്ക് ലൈസൻസ് നൽകണം.ബഫർസോൺ വനത്തിൽ ഉള്ളിൽ തന്നെ നിർത്തണം.കേരളത്തിലെ ഉൽപ്പന്നങ്ങൾ സംഭരണം നടത്തിയതിന് ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ കൃഷി വകുപ്പ്‌ തയ്യാറാകണം.

സംഭരിച്ചവക്ക് നൽകാനുളള തുക എത്രയും പെട്ടെന്ന് നൽകാൻ സർക്കാർ തയ്യാറാകണം. കർഷകർക്ക് വേണ്ടി കൃഷി വകുപ്പ്‌ നാമമാത്ര പദ്ധതികൾ തയ്യാറാക്കാതെ മികച്ച പദ്ധതികൾ രൂപീകരിക്കണംതുടങ്ങിയ ആവശൃങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രധിഷേധറാലിയും ധർണ്ണയും നടത്തിയത്.

റബ്ബർ ഉൽപാദകസംഘം പ്രസിഡന്റ്  ജോസ് റാണിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. 
 ജെയിംസ് മറ്റത്തിൽ,  വിൻസു തിരുമല എന്നിവർ പ്രസംഗിച്ചു. 
 ബെന്നി കാരിക്കാട്ടിൽ സ്വാഗതവും സാലസ് മാത്യു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post