സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി,ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു.


തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ്വിലെ പമ്പാവാലി,ഏഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവ്വിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്.


യോഗത്തിൽ ബോർഡ് വൈസ് ചെയർപേഴ്സൺ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ് തുടങ്ങി ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post