പുതുപ്പാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ റിപബ്ലിക് ദിനാഘോഷം നടത്തി.
സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ മണ്ണിൽ വരച്ചത് പ്രദർശിപ്പിക്കുകയും , സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികൾ പരേഡും നടത്തുകയും ചെയ്തു.
സ്കൂളിലെ ചിത്രകലാധ്യാപകൻ ജോജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ഷാൻ അക്ബർ, സഞ്ജയ്, റിൻഷാദ്, നിഹാൽ, യാസീൻ എ പി , യാസീൻ , ഷബീൽ എന്നിവരാണ് ചിത്രങ്ങൾ ക്യാൻവാസിൽ തീർത്തത്. സ്കൗട്ട് ആന്റ് ഗൈഡ്, ജെ ആർ സി യൂണിറ്റുകളും ആഘോഷത്തിൽ പങ്കെടുത്തു.പി ടി എ പ്രസിഡന്റ് ഒതയോത്ത് അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകർ ശ്യാംകുമാർ പതാക ഉയർത്തി.
പി ടി എ അംഗം മമ്മി അധ്യാപകരായ ജോജി, മജീദ്, ,ജീഷിൽ, അജില, ജ്യോതി നാരായണൻ , ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന് ഷാജികുമാർ സ്വാഗതവും അജില നന്ദിയും അർപ്പിച്ചു.
Post a Comment