തിരുവമ്പാടി : സ്കൗട്ട്, ഗൈഡ് , ജെ ആർ സി കേഡറ്റുകളുടെ ദ്വിദിന സഹവാസ ക്യാമ്പ് സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ആരംഭിച്ചു. 
ക്യാമ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ റിപ്പബ്ളിക് അസംബ്ലിയോടെ ആരംഭിച്ച ക്യാമ്പ് സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു.

 ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൗട്ട് മുക്കം എൽ എ സെക്രട്ടറി നാസർ പൂളമണ്ണിൽ, ഗൈഡ് ജില്ല കമ്മീഷ്ണർ രമ കെ , തങ്കമ്മ തോമസ്, അയൂബ് ഇ, ധന്യ ആന്റണി, ഷാഹിന എ.പി , ജുവൽ ബി മാത്യു എന്നിവർ സംസാരിച്ചു.

ഫ്ലാഗ് സെറിമണിയെ തുടർന്ന് പുതിയ സ്കൗട്ട്, ഗൈഡ് കേഡറ്റുകളുടെ  ഇൻവെസ്റ്റിച്ചർ ചടങ്ങ് നടന്നു. ബോധവത്ക്കരണ ക്ലാസ്സുകൾ,പ്രഥമ ശുശ്രൂഷ - ജീവൻ രക്ഷ ക്ലാസ്സുകൾ,സർവ്വ മത പ്രാർത്ഥന, ഹൈ ക്കിംഗ്, ക്യാമ്പ് ഫയർ , സാംസ്കരിക സദസ്സ് , പ്രതിഭകളെ ആദരിക്കൽ എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. ആൻ തെരേസ സുരേഷ്, എൽവിസ് ജോമോൻ ,സഖ്ലൈൻ മിർസബ്, അഗ്രജ് എൻ കെ , റിഫ മെഹ്ജു എന്നിവർ ദ്വിദിന ക്യാമ്പിന് നേതൃത്വം നൽകുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്യാമ്പ് അവസാനിക്കും.

Post a Comment

Previous Post Next Post