ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി 2022- 23 പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി ഫാമുകൾ സ്ഥാപിക്കുന്നതിനും ഫാം ഓട്ടോമേഷൻ, ഫാം യന്ത്രവത്ക്കരണം, ടി.എം.ആർ/സൈലേജ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കൽ, കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കൽ എന്നീ ആവശ്യങ്ങൾക്കായി 2022 ജൂലൈ 25 ന് ശേഷം പൊതുമേഖലാ ബാങ്ക്/കേരളാ ബാങ്ക്/ഷെഡ്യൂൾഡ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നും അഞ്ച് വർഷത്തെ കാലയളവിൽ വായ്പയെടുത്ത ക്ഷീരകർഷകർക്ക് പലിശയിളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. 

ഓരോ വർഷത്തെയും പലിശ പൂർണമായും വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷകൾ ജനുവരി 31നകം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിലോ ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495- 2371254

Post a Comment

Previous Post Next Post