ഓമശ്ശേരി: തെച്യാട് അൽ ഇർശാദ് സെൻട്രൽ സ്കൂളിൽ 2023- 24 അധ്യയന വർഷത്തെ എൽ.കെ.ജി മുതൽ ഒമ്പതാംതരം വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്റെ ഉദ്ഘാടനം ഡോക്ടർ സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസൻ അവേലം നിർവഹിച്ചു. അൽ ഇർശാദ് സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ 70ലധികം കുട്ടികൾ അപേക്ഷാഫോം അബ്ദു സബൂർ തങ്ങൾക്ക് നേരിട്ടു നൽകി അഡ്മിഷൻ സ്വീകരിച്ചു.

 ചടങ്ങിൽ അൽ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാൻ സി. കെ ഹുസൈൻ നീബാരി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ഉസൈൻ വി മേപ്പള്ളി, ജനറൽ മാനേജർ മൻസൂർ അലി, അക്കാഡമിക് ഡയറക്ടർ  മുഹമ്മദ് അബ്ബാസ് ,സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ടി ജൗഹർ, കോളേജ് ഓഫ് ഖുർആൻ സ്റ്റഡീസ് മാനേജർ അബ്ദുൽ വാഹിദ് സഖാഫി എരഞ്ഞിമാവ് , ടി അബ്ദുൽ റസാഖ് സഖാഫി, പി.ടി.എ പ്രസിഡണ്ട് കോയ ആലിൻതറ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അഡ്മിഷൻ വിവരങ്ങൾക്ക്  9447759541, 90617 00315 നമ്പറുകളിൽ വിളിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post