ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന ‘അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം’ എന്ന പദ്ധതി മുഖേന തൊഴിൽ പരിചയം ലഭിക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അലോപ്പതി, ആയുർവേദ, ഹോമിയോ   ആശുപത്രികളിൽ രണ്ട് വർഷമാണ് പരിശീലനം.

 സ്റ്റൈപ്പന്റ് ലഭിക്കും. ബി.എസ്.സി നേഴ്സിംഗ്, നേഴ്സിംഗ് (ജനറൽ), എം.എൽ.ടി, ഫാർമസി, റേഡിയോഗ്രാഫർ, അംഗീകൃത തെറാപ്പിസ്റ്റുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18 നും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി 28 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കാം.

 അപേക്ഷ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:  04952370379.

Post a Comment

Previous Post Next Post