തിരുവമ്പാടി: കേരള സർക്കാരും സംസ്ഥാന സഹകരണവകുപ്പും സംയുക്തമായി നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞം 2023 തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയിൽ ആരംഭിച്ചു. 2023 ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം. സ്ഥിര നിക്ഷേപങ്ങൾക്ക് 8.75% ആണ് സർക്കാർ അനുവദിച്ച പലിശ നിരക്ക്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഏലിയാമ്മ ജോർജ് നിക്ഷേപ തുക മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന് കൈമാറി കൊണ്ട് നിക്ഷേപ സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
ബിന്ദു ജോൺസൺ, ജോയ് മ്ലാക്കുഴി, ഹനീഫ ആച്ചപ്പറമ്പിൽ, സാവിച്ചൻ പള്ളിക്കുന്നേൽ, ഷെറീന കിളിയണ്ണി, ശ്രീനിവാസൻ ടി. സി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ, അക്കൗണ്ടന്റ് പ്രസാദ് തോമസ് പ്രസംഗിച്ചു.
Post a Comment