തൊണ്ടിമ്മൽ: വർദ്ധിച്ച നികുതിഭാരം സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തത് ആണെന്നും. കർഷകർക്കും കാർഷികോല്പന്നങ്ങളുടെ വില തകർച്ച അതിൻറെ അമിതഭാരം ഉൾക്കാൻ കഴിയാത്ത ഒരു അവസ്ഥയാണെന്നും കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ച കർഷകരെ പട്ടിണിയിലേക്കാണ് എത്തിക്കുന്നത് എന്നും, ഈ ഗവൺമെന്റിന്റെ ധൂർത്തും, ദീർഘവീക്ഷണം ഇല്ലായ്മയും ആണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എൻ കെ അബ്ദുറഹിമാൻ പറഞ്ഞു.
ഗോപിനാഥൻ മൂത്തേടം അധ്യക്ഷതവഹിച്ചു,
ബാബു കെ.പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്സ് ജേക്കബ് വിജയികൾക്കുള്ള ഉപഹാരം നൽകി,
മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ,പി.സിജു മാസ്റ്റർ, ബഷീർ ചൂരക്കാട്, ദാമോദരൻ എ .പി, ദിനേശൻ പുൽപ്പറമ്പിൽ, ജോർജ് കുന്നുമ്മൽ, ഗോപാലൻ കെ പി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുതിയ ഭാരവാഹികളായി (പ്രസിഡണ്ട് ഗോപിനാഥൻ മൂത്തേടം.) (സെക്രട്ടറി ബഷീർ മാസ്റ്റർ ചൂരക്കാട് ),(ട്രഷറർ വിജീഷ്) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment