മുക്കം: മുക്കത്ത് ഇലക്ട്രിക് ചാർജിംഗ് പോയിന്റ് എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണാർത്ഥം കെ എസ് ഇ ബി ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചു വരികയാണ്.
തിരുവമ്പാടി മണ്ഡലത്തിൽ 5 ചാർജിംഗ് പോയിന്റുകളും ഒരു ചാർജിംഗ് സ്റ്റേഷനുമാണ് സ്ഥാപിക്കുന്നത്.
മുക്കത്ത് മുക്കം പാലത്തിന് സമീപവും അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവുമാണ് സ്ഥാപിച്ചിരിക്കുന്നത്.
കൂടാതെ കൂടരഞ്ഞി ബസ് സ്റ്റാൻഡ്, തിരുവമ്പാടി പുന്നക്കൽ റോഡ്, കോടഞ്ചേരി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കൂടി ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.
ഈങ്ങാപ്പുഴ നിർദ്ധിഷ്ട കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്റ്റേഷൻ പ്രവൃത്തി നടന്നു വരികയാണ്.
ഇലക്ട്രിക് വാഹന ഉടമകൾക്ക് ഏറെ ആശ്വാസകരമാണ് ഈ പ്രവൃത്തി എന്ന് ലിന്റോ ജോസഫ് എം എൽ എ പറഞ്ഞു.
Post a Comment