കൊടിയത്തൂർ:
സമസ്ത കൊടിയത്തൂർ പഞ്ചായത്ത്‌ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി ആദർശസമ്മേളനം ഇന്ന് വൈകിട്ട് 7 മണിക്ക് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കും.

നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന സമസ്തയുടെ ആശയാദർശങ്ങളുടെ പ്രചാരണം ലക്ഷ്യമാക്കിയാണ് സമ്മേളനം നടത്തുന്നത്.

വൈകുന്നേരം ഏഴുമണിക്ക് സമസ്ത സെക്രട്ടറി കെ. ഉമർഫൈസി മുക്കം ഉദ്ഘാടനംചെയ്യും.

 സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തും.
 മുസ്തഫ അശ്‌റഫി കക്കുപടി വിഷയാവതരണം നടത്തും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി, സി.കെ. ബീരാൻകുട്ടി, വൈത്തല അബൂബക്കർ, കെ. സാദിഖ് ചെറുവാടി, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, അസീസ് ചാത്തപറമ്പ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post