തിരുവമ്പാടി:
എസ്എൻഡിപി യോഗം 1270 നമ്പർ
തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ, വൈകുന്നേരം മൂന്നു മണിക്ക് അഷ്ടദ്രവ്യ കലവറക്കൽ ഘോഷയാത്രയ്ക്ക് ശേഷം, വൈകുന്നേരം 5 30നും 6 15 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ, കുംഭഭരണി മഹോത്സവo ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ശുഭാഗാ നന്ദ സ്വാമികൾ തൃക്കൊടിയേറ്റ് നിർവഹിച്ചു.
ക്ഷേത്രം തന്ത്രി ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ജ്ഞാനതീർത്ഥ സ്വാമികൾ, ശ്രീമദ് സത്യാനന്ദ സ്വാമികൾ തിരുവമ്പാടിSNDP യൂണിയൻ പ്രസിഡണ്ട്, ശ്രീമാൻ ഗിരി പാമ്പനാൽ, എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീധരൻPA, ശാഖാ പ്രസിഡണ്ട് സുരേന്ദ്രൻ വി കെ, വൈസ് പ്രസിഡണ്ട് വിനോദ് കെ ഡി, ശാഖാ സെക്രട്ടറി ഭാസി ചിറ്റാനപ്പാറ, ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികൾ, മറ്റു ശാന്തിമാർ, ശാഖമാനേജിങ് കമ്മിറ്റി, മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികൾ. ഭക്തജനങ്ങളും പങ്കെടുത്തു.
തുടർന്നു തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരികസമ്മേളനം,
ജല വിഭവ
വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു
കൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ഡിസിസി ജനറൽ സെക്രട്ടറിബാബു മാസ്റ്റർ പൈക്കാട്ടിൽ,ജോളി ജോസഫ്,ടി എം ജോസഫ്, ഗ്രാമപഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ
എന്നിവർ ആശംസകൾ അർപ്പിച്ചു,
ശാഖാ പ്രസിഡണ്ട് വികെ സുരേന്ദ്രൻ സ്വാഗതവും, ശാഖാ സെക്രട്ടറി ഭാസി ചിറ്റാനപ്പാറ, നന്ദിയും പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വാമി ശുഭാഗാനന്ദസ്വാമികൾ,നാഷണൽ ചാമ്പ്യൻഷിപ്പിലും കേരള ഒളിമ്പിക്സിലും സ്വർണമെഡൽ നേടിയവിദർശ കെ വിനോദ് കൊച്ചാലുങ്കൽ,എന്നിവരെ ആദരിച്ചു.
രണ്ടാം ദിവസമായ നാളെ 22/2/2023ന്,
പൊങ്കാല സമർപ്പണം,സംഘടനാ സമ്മേളനം, തുടർന്ന് സിനിമാറ്റിക് ഡാൻസ് , ഡ്രാമ,ബ്രഹ്മ നായകൻ, എന്നിവ അരങ്ങേറുന്നത് ആയിരിക്കും,
Post a Comment