കൂടരഞ്ഞി:
 പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി  വനിതാ ശിശു വികസന വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആയുഷ് ആയുർവേദ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ്  ഉദ്ഘാടന കർമ്മം നിർവഹിച്ചു.

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വിഎസ് രവിന്ദ്രൻ  അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. 

വൈസ് പ്രസിഡണ്ട്  മേരി തങ്കച്ചൻ ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  റോസിലി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

 വാർഡ് മെമ്പർമാരായ  ബാബുമോട്ടോളി,ജറീന റോയ്    മോളി ടീച്ചർ അങ്കണവാടി വർക്കർമാർ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ ഫസ്‌ലി   സ്വാഗതം പറഞ്ഞു.
കൂടരഞ്ഞി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായ ഡോക്ടർ ദിയ, ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ ആറുവയസ്സുവരെയുള്ള കുട്ടികൾ, വയോജനങ്ങൾ എന്നിവർക്ക് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അനീമിയ, നല്ല ആരോഗ്യ ശീലങ്ങൾ ഭക്ഷണ ക്രമങ്ങൾ   വിശദമായ ബോധവൽക്കരണ ക്ലാസുകൾ നടത്തി. 

തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത 60 ഓളം ആളുകൾക്ക്  വിശദമായ പരിശോധനയ്ക്ക് ശേഷം ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മരുന്നുകൾ വിതരണം ചെയ്തു.

പോഷൻ അഭിയാൻ പദ്ധതി രാജ്യത്തിലെ ആറു വയസിനു താഴെയുള്ള കുട്ടികൾ കൗമാരക്കാരായ  
പെൺകുട്ടികൾ പാലൂട്ടുന്ന അമ്മമാർ ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രം ചെയ്യ്തു വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്ന പദ്ധതിയാണ്. 🤍

Post a Comment

Previous Post Next Post