തിരുവമ്പാടി: കേരള സർക്കാരിൻ്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു .
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, യു.ഡി.എഫ് ചെയർമാൻ ടി.ജെ.കുര്യാച്ചൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ടി.എൻ സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ലിസി മാളിയേക്കൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ബിന്ദു ജോൺസൺ ജുബിൻ മണ്ണൂകുശുമ്പിൽ പ്രസംഗിച്ചു.
Post a Comment