കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കൃഷിയിടങ്ങളിൽ ഫാം വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂവാറൻതോട് മാത്യു പേപ്പതിയിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷം വഹിച്ച പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ വാർഡ് മെമ്പർമാരായ സുരേഷ് ബാബു മുട്ടോളി സീന ബിജു കൃഷി ഓഫീസർ പി. എം. മൊഹമ്മദ് ഓവർസിയർ
മധുസൂദനൻ പരിസരവാസികളായ കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post