തിരുവമ്പാടി:
റബറിന്റെ താങ്ങ് വില 250 രൂപയാക്കുക, നാളികേരത്തിന്റെ താങ്ങുവില 50 രൂപയാക്കുക, കാർഷിക കടാശ്വാസ കമ്മീഷന്റെ കുടിശ്ശിക നൽകി കുടുതൽ കർഷകർക്ക് കടാശ്വാസ കമ്മീഷന്റെ ആനുകൂല്യങ്ങൾ നൽകുക, കർഷകന്റെ ലോണുകളുടെ പലിശ എഴുതി തള്ളുക, കൂട്ടിയ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കുറയ്ക്കുക, വീട്ട് കരം, കെട്ടുടനികുതി പിൻവലിക്കുക, നാളികേര സംഭരണം ഉടനടി നടപ്പാക്കുക സംഭരണത്തിനായി കുറഞ്ഞത് 1000 സംഭരണ കേന്ദ്രങ്ങൾ തുറക്കുക, ബഫർ സോൺ പൂർണ്ണമായും പിൻ വലിക്കുക , കാട്ടുപന്നിയുടെയും കാട്ടാനയുടെ അക്രമം മൂലം കർഷകരുടെയും മലയോര ജനതയുടെയും ജീവിതം പൊറുതി മുട്ടിയിരിക്കുകയാണ് ഈ സാഹചര്യത്തിൽ കർഷക ജനതയുടെ ന്യായമായ ആവശ്യങ്ങൾ പോലും സർക്കാർ കണ്ടില്ലാന്ന് നടിക്കുന്നത്.
ഈ കർഷ വഞ്ചനക്കെതിരെ കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ട്രറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.
ഈ പരിപാടിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ചടങ്ങിൽ
തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ഇലഞ്ഞിക്കൽ , സണ്ണി കാപ്പാട്ടുമല, ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, ജുബിൻ മണ്ണുകുശുമ്പിൽ ,ബിജു മാത്യു, അനീഷ് പനച്ചിയിൽ, ലിബിൻ അമ്പാട്ട്, ഷിജോ പ്രസംഗിച്ചു.
Post a Comment