വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിലെ എള്ളിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപ നാരായണൻ നിർവഹിക്കുന്നു.
ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിളഞ്ഞ എള്ളിന്റെ കൊയ്ത്തുത്സവം നടത്തി.
വൈവിധ്യമാർന്ന കാർഷിക വിളകൾ വിദ്യാർഥികൾ നേരിൽ കണ്ടു മനസിലാക്കുന്നതിനും വിളപര്യയത്തിന്റെ പ്രധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുമാണ് കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ കരനെല്ല് വിളവെടുത്ത സ്ഥലത്ത് എള്ളുകൃഷി ആരംഭിച്ചത്.
അധ്യാപകരും വിദ്വാർഥികളും രക്ഷിതാക്കളും ചേർന്നു നടത്തുന്ന സ്കൂൾ കാർഷിക ജൈവവൈവിധ്യ പ്രവർത്തനങ്ങൾ വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിന് കാരണമായിട്ടുണ്ട്.
ഒട്ടേറെ വിദ്യാർഥികൾ വീടുകളിൽ ഈ വർഷം കൃഷി ആരംഭിച്ചിട്ടുണ്ട്. മികച്ച കുട്ടി കർഷകരെ കണ്ടെത്തി ആദരിക്കാനൊരുങ്ങുകയാണ് വിദ്യാലയം.
കരനെല്ലും ചോളവും എള്ളും വിവിധ ഇനം പച്ചക്കറികളുമൊക്കെ വിളവെടുത്ത വിദ്യാലയ അങ്കണത്തിൽ കാരറ്റ് വിളവെടുപ്പിന് പാകമായി വരുന്നു.
എള്ളിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപ നാരായണൻ നിർവഹിച്ചു. കൃഷി ഓഫീസർ ടിൻസി ടോം, ടെക്നിക്കൽ അസിസ്റ്റന്റ് സോണിയ പ്രമോദ് കാർഷിക ക്ലബ് കൺവീനർ ജിജോ തോമസ്, അധ്യാപകരായ ബിജു മാത്യു, വി എം ഫൈസൽ, എബി തോമസ്, കെ ജെ ഷെല്ലി ,ഷൈനി ജോസഫ് എന്നിവരും വിദ്യാർഥികളും വിളവെടുപ്പ് ഉത്സവത്തിൽ പങ്കാളികളായി.
Post a Comment