തിരുവമ്പാടി:
ആനക്കാംപൊയിൽ സെന്റ്.മേരീസ് യു.പി.സ്കൂളിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫെൻസ് ക്ലാസ് സംഘടിപ്പിച്ചു. പെൺകുട്ടികൾ നേരിടുന്ന വിവിധ ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനാവശ്യമായ തന്ത്രങ്ങൾ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷീജ വി.വി, ജീജ എന്നിവർ വളരെ വിശദമായി ക്ലാസുകൾ നൽകി.
കുട്ടികൾക്ക് ഏറെ പ്രയോജനകരമായ ക്ലാസിൽ കുട്ടികൾ തങ്ങളുടെ സംശയ നിവാരണം നടത്തുകയും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്തു.
ചടങ്ങിന് ഹെഡ്മിസ്ട്രസ് സെലിൻ തോമസ് സ്വാഗതവും അധ്യാപക പ്രതിനിധി ആലീസ് വി.തോമസ് നന്ദിയും പറഞ്ഞു.
Post a Comment