ഓമശ്ശേരി: 'ജീവതാളം' പദ്ധതിയുടെ ഭാഗമായുള്ള സ്ക്രീനിംഗ്‌ ക്യാമ്പുകൾക്ക്‌ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.കളരിക്കണ്ടി അങ്കണവാടിയിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗം സി.എ.ആയിഷ ടീച്ചർ,മെഡിക്കൽ ഓഫീസർ ഡോ:ടി.കെ.ആതിര,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ വി.എം.രമാദേവി,ഗ്രേസി എന്നിവർ പ്രസംഗിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ വാർഡ്‌ കേന്ദ്രങ്ങളിലും സ്ക്രീനിംഗ്‌ ക്യാമ്പുകൾ നടക്കും.

ഫോട്ടോ:'ജീവതാളം' പദ്ധതിയുടെ ഭാഗമായുള്ള സ്ക്രീനിംഗ്‌ ക്യാമ്പുകളുടെ പഞ്ചായത്ത്‌തല ഉൽഘാടനം കളരിക്കണ്ടി അങ്കണവാടിയിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post