തിരുവമ്പാടി  : മലയോര മേഖലയിലെ കർഷകരെ സഹായിക്കാൻ, ഗ്രാമ പഞ്ചായത്തുകളും വനപാലകരും പദ്ധതികൾ ആവിഷ്ക്കരിച്ച് - നടപ്പാക്കണമെന്ന് - കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി - തുടങ്ങിയ പഞ്ചായത്തുകളിലെ വനാതിർത്തിയിലെ കൃഷിഭൂമിയിൽ, നിരന്തരമായി കാട്ടാനകൾ ഇറങ്ങി, സകല കാർഷിക വിളകളും നശിപ്പിക്കുന്നു. കൂരോട്ടുപാറ, പൊന്നാങ്കയം ,തേനരുവി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി കൃഷി നശിപ്പിച്ചു.

ഇവിടങ്ങളിൽ, വനാതിർത്തികളിൽ സോളാർ ഫെൻസിംങ്ങ് സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകൾ അടിയന്തിര നടപടി സ്വീകരിക്കണം. സോളാർ വേലികൾ സംരക്ഷിക്കാൻ പ്രാദേശിക കമ്മറ്റികളും ഉണ്ടാക്കണം. കർഷകരുടെ ആശങ്കയകറ്റാൻ വനപാലകരുടെ വർധിച്ച സാന്നിധ്യമുണ്ടാക്കണം.
കൃഷിഭൂമിയിൽ ജണ്ടകളും സർവ്വേക്കല്ലുകളും സ്ഥാപിക്കുന്നത്, എടുത്തു മാറ്റി, കർഷകരെ വിശ്വാസത്തിലെടുക്കണം.

കർഷകരും വനപാലകരും തമ്മിൽ സംഘർഷാത്മക സാഹചര്യം ഉണ്ടാകാതിരിക്കാൻ ഫോറസ്റ്റ് മേധാവികൾ ശ്രദ്ധിക്കണം.

വിലത്തകർച്ചകൊണ്ട് തകർന്ന കാർഷികമേഖലയെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളിവിടാതിരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് - കർഷക സംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോളി ജോസഫ് ,പ്രസിഡണ്ട് 
 സി എൻ  പുരുഷോത്തമൻ എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post