മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ് ജില്ലാ സമ്മേളനം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സിജു പി. മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വർഷങ്ങളായി നിയമനംഗീകാരം ലഭിക്കാതെ നൂറുകണക്കിന് അധ്യാപകർ ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നുണ്ടെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുള്ള തുക വർദ്ധിപ്പിക്കണമെന്നും ഡി.എ.കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു. സബ് ജില്ലാ ഭാരവാഹികളായി
ജോളി ജോസഫ് (പ്രസിഡന്റ്) മുഹമ്മദ് അലി ഇ.കെ. (സെക്രട്ടറി) ജോയ് ജോസഫ് ( ട്രഷറർ) ബിൻസ് പി.ജോൺ , ബേബി സലീന എന്നിവരെ വൈസ് പ്രസിഡന്റുമാരായും ബൈജു ഇമ്മാനുവൽ,
ജെസ്സി മോൾ കെ.വി. എന്നിവരെ ജോ.സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു.
Post a Comment