ഓമശ്ശേരി:'ഞങ്ങളും കൃഷിയിലേക്ക്‌' പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ വനിതകൾക്ക്‌ ഇടവിളക്കിറ്റുകൾ വിതരണം ചെയ്തു.പത്തൊമ്പത്‌ വാർഡുകളിലെ അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 1044 വനിതാ കർഷകർക്കാണ്‌ സൗജന്യമായി ഇടവിളക്കിറ്റുകൾ വിതരണം ചെയ്തത്‌.ഇഞ്ചി,മഞ്ഞൾ,കാച്ചിൽ,ചേന എന്നിവയടങ്ങുന്നതാണ്‌ ഇടവിളക്കിറ്റ്‌.പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ വകയിരുത്തിയ അഞ്ചു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ വിനിയോഗിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.

ഇടവിളക്കിറ്റിന്റെ പഞ്ചായത്ത്തല വിതരണോൽഘാടനം ഓമശ്ശേരി ആറാം വാർഡിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര മുഖ്യ പ്രഭാഷണം നടത്തി.കൃഷി ഓഫീസർ പി.പി.രാജി പദ്ധതി വിശദീകരിച്ചു.യു.കെ.ഹുസൈൻ പ്രസംഗിച്ചു.വാർഡ്‌ മെമ്പർ സി.എ.ആയിഷ ടീച്ചർ സ്വാഗതവും കൃഷി അസിസ്റ്റന്റ്‌ കെ.എസ്‌.നളിനി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഓമശ്ശേരി പഞ്ചായത്തിൽ വനിതകൾക്കുള്ള ഇടവിളക്കിറ്റിന്റെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم