അമ്പലക്കണ്ടിയിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തിൽ നെച്ചൂളി മുഹമ്മദ് ഹാജി പതാക ഉയർത്തുന്നു.
ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു.അമ്പലക്കണ്ടിയിൽ മുതിർന്ന നേതാവ് നെച്ചൂളി മുഹമ്മദ് ഹാജി പതാക ഉയർത്തി.
വാർഡ് മുസ് ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പി.സുൽഫീക്കർ മാസ്റ്റർ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ഷാഹിദ് എന്നിവർ പ്രസംഗിച്ചു.
കെ.മുഹമ്മദ് ബാഖവി,വി.സി.അബൂബക്കർ,ഡോ:കെ.സൈനുദ്ദീൻ,പി.പി.നൗഫൽ,വി.സി.ഇബ്രാഹീം,അബ്ദു കൊയിലാട്ട്,നെച്ചൂളി അബൂബക്കർ കുട്ടി,വി.എം.കുട്ടി മൗലവി എന്നിവർ സംസാരിച്ചു.
വാർഡ് മുസ്‌ലിം ലീഗിന്റേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.പായസ വിതരണവും നടന്നു.
Post a Comment