വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രാഫ്റ്റ് ക്യാമ്പിന്റെ ഉദ്ഘാടനം കുന്ദമംഗലം ബിപിസി പി എൻ അജയൻ നിർവഹിക്കുന്നു.
ഓമശ്ശേരി:
സമഗ്ര ശിക്ഷാ കേരളം തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ക്യാമ്പ് (CRAFT - Camp for work Related Activities in Fun Time) കുന്ദമംഗലം ബിആർസി യുടെ നേതൃത്വത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സംഘടപ്പിച്ചു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രാഫ്റ്റ് ക്യാമ്പിൽ നിർമിച്ച ഉൽപ്പന്നങ്ങളുമായി വിദ്യാർഥികൾ വിശിഷ്ടാതിഥികൾക്കൊപ്പം
മൂന്ന് ദിവസങ്ങളിലായി നോൺ റസിഡൻഷ്യൽ ക്യാമ്പായിട്ടാണ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഭാഗമായി കാർബൈഡ് ഗൺ നിർമാണം ത്രെഡ് പാറ്റേൺ ,ഒപ്റ്റിക്കൽ ഇല്ല്യൂഷൻ, ഡ്രൈ ഫ്രൂട്ട് ലഡ്ഡു , ഫ്രൂട്ട് സാലഡ് എന്നിവയുടെ നിർമാണ പരിശീലനങ്ങൾ നടന്നു.
സമാപന സമ്മേളനം കുന്ദമംഗലം ബിപിസി പി എൻ അജയൻ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
പിടി എ പ്രതിനിധികളായ ടി സി ലെവൻ കെ ശരണ്യ, അധ്യാപകരായ കെ ഷാജികുമാർ ബിനിത ജേക്കബ്, ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന് വി പി ഷീന, കെ ശ്രീജിത് എം എ ഷബ്ന എന്നിവർ നേതൃത്വം നൽകി. തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
Post a Comment