വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ നൂറുമേനി വിളഞ്ഞ കാരറ്റിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിക്കുന്നു.
ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ നൂറുമേനി വിളഞ്ഞ കാരറ്റിന്റെ വിളവെടുപ്പ് നാടിനാകെ വിസ്മയമായി.
കരനെല്ലും ചോളവും എള്ളും വിവിധ ഇനം പച്ചക്കറികളുമൊക്കെ മികച്ച രീതിയിൽ വിളവെടുത്ത് മാതൃകയായ വിദ്യാലയത്തിന്റെ മറ്റൊരു വിജയമാണ് കാരറ്റ് വിളവെടുപ്പിലൂടെ ദൃശ്യമായത്.
വിളവെടുത്ത കാരറ്റിന്റെ പ്രദർശത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം കുന്ദമംഗലം ബി പി സി - പി എൻ അജയൻ മുൻ ഡയറ്റ് ലക്ചറർ എൻ അബ്ദുറഹിമാൻ , ബി ആർ സി ടെയ്നർ മനോജ് സാർ എന്നിവർ .
കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവം പകർന്ന കാരറ്റിന്റെ വിത്തും ഇലയുമൊക്കെ നേരിൽ കണ്ടുമനസിലാക്കാനും കാരറ്റ് കൃഷിയും മികച്ച രീതിയിൽ നടത്താമെന്നു തെളിയിക്കാനും സ്കൂളിന് സാധിച്ചു.
കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ ചോളം കൃഷി ചെയ്ത് വിളവെടുത്ത സ്ഥലത്താണ് കാരറ്റ് കൃഷി ചെയ്തത്.
കാരറ്റിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കൃഷി ഓഫീസർ ടിൻസി ടോം വിശ്വനാഥൻ നികുഞ്ജം മുൻ ഹെഡ് മാസ്റ്റർ തോമസ് ജോൺ മുക്കം ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ റിയാസ് മാസ്റ്റർ . കാർഷിക ക്ലബ് കൺവീനർ ജിജോ തോമസ്, ബിജു മാത്യു, എബി തോമസ്, ടി സി ലെവൻ, വി എം ഫൈസൽ , എം എ ഷബ്ന ,എം ഡി സാന്റിയ , സ്മിത മാത്യു എന്നിവർ പ്രസംഗിച്ചു.
വിളവെടുത്ത കാരറ്റ് ജ്യൂസാക്കി സ്കൂളിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകി.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികളിൽ പങ്കാളികളായി.
Post a Comment