കോടഞ്ചേരി : അന്താരാഷ്ട്രാ വന ദിനത്തോടനുബന്ധിച്ച് എടത്തറ ഫോറെസ്റ്റ് സെക്ഷന്റെ നേതൃത്വത്തിൽ തുഷാരഗിരി മുതൽ തോണിക്കയം വരെ ട്രക്കിംഗ് നടത്തി.
സെക്ഷൻ സ്റ്റാഫ്,വാച്ചർമാർ എന്നിവരെ കൂടാതെ പൊന്നാനി വെളിയങ്കോട് എസ് കെ ഡി ഐ ഇംഗ്ലീഷ് സ്കൂൾ അധ്യാപകരും ട്രൈനീസും തുഷാരഗിരി മുതൽ തോണിക്കയം വരെ നടന്ന കാനനയാത്രയിലും വനസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിലും പങ്കെടുത്തു.
ഇന്ന് നടന്ന പരിപാടി എസ് കെ ഡി ഐ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ രാംദാസ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ( ഗ്രേഡ് ) പി. വിജയൻ ക്ലാസ്സ് എടുത്തു, സെക്ഷൻ സ്റ്റാഫും, വാച്ചർമാരും, വി. എസ്. എസ്. ഗൈഡ്മാരും പരിപാടിക്ക് നേതൃത്വം കൊടുത്തു.
Post a Comment