തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി. സ്കൂളിന്റെ 75ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 3, വെള്ളിയാഴ്ച   സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ,തങ്കമ്മ തോമസ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. 

സമ്മേളനം താമരശ്ശേരി രൂപതാധ്യക്ഷൻ  മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

 സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷനായിരുന്നു. 
കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ചിന്റു എം. രാജു, കെ.ആർ ബാബു എന്നിവരെ ആദരിച്ചു. 
സുവനീർ പ്രകാശനം, പെറ്റൽസ് പ്രകാശനം,  എന്നിവയും നടന്നു.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ലിസി അബ്രാഹം, റംല ചോലയ്ക്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, മനോജ്കുമാർ , ബീന റോസ്, അബ്ദുൽ റഷീദ്, ദിലീപ് മാത്യു, അബ്ദുറബ് കെ.സി., ആയിഷ അംന, ഏബൽ എബ്രാഹം എന്നിവർ പ്രസംഗിച്ചു.

 സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ, തങ്കമ്മ തോമസ് എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലപരിപാടികൾ അരങ്ങേറി.

Post a Comment

Previous Post Next Post