കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി മൃഗാശുപത്രിക്ക് ഡോഗ് സ്ക്വീസ് കേജ് നൽകുന്ന കർമ്മം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാവറയിൽ ഉദ്ഘാടനം ചെയ്തു.
അഞ്ചാം വാർഡ് മെമ്പർ സീന ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എട്ടാം വാർഡ് മെമ്പർ ബിന്ദു ജയൻ ,
വെറ്ററിനറി സർജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്ണൻ , ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജോസ് വിൻ തോമസ് എന്നിവർ സംസാരിച്ചു.
ആക്രമണകാരികളായ നായ്ക്കളെ നിയന്ത്രിച്ച് നിർത്തി സുരക്ഷിതമായ രീതിയിൽ ചികിത്സിക്കുന്നതിനാണ് ഡോഗ് സ്വീക്വീസർ അനുവദിച്ചിട്ടുള്ളത്.
Post a Comment