തിരുവമ്പാടി:
പുല്ലുരാംപാറ;
കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം പുല്ലുരാംപാറ അങ്ങാടിയിൽ സംഘടിപ്പിച്ചു.
ഡി.സി.സി ജന:സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ചെയർമാൻ ടി.ജെ.കുര്യാച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ജോയി മറ്റെപ്പള്ളിൽ, സോമി വെട്ടുകാട്ടിൽ, പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ലിബിൻ മണ്ണംപ്ലാക്കൽ, ജോഷി പുല്ലുകാട്ടിൽ, ബിനു പുതുപ്പറമ്പിൽ, റോബിൻ, ബാബു ചിറ്റാട്ടുവടക്കേൽ പ്രസംഗിച്ചു.
Post a Comment