വേളംകോട് : സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ അദ്വൈത് ഗിരീഷ്, മെൽബിൻ മാത്യു,അൻസിൽ എഫ് എ എന്നിവർക്ക് കേരള ഹാൻഡ്‌ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു. 


കോഴിക്കോട് ജില്ലാ ടീം അംഗങ്ങളായിരുന്നു ഇവർ. ആസാമിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ മൂവരും കളിക്കും.

 അഭിമാനതാരങ്ങളെയും കായികാധ്യാപകൻ ബേസിൽ 

സി എസിനെയും സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിനും , പി ടി എ പ്രസിഡന്റ്‌ ഷിജി ആന്റണിയും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.

Post a Comment

Previous Post Next Post