ഓമശ്ശേരി:ഒമ്പതാം വാർഡിലെ ചാത്ത-വെണ്ണക്കോട് ഗവ:എം.എൽ.പി.സ്കൂളിന്റെ എൺപത്തിയാറാം വാർഷികം (ജൈത്രം 2023) സമുചിതമായി ആഘോഷിച്ചു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ വിവിധങ്ങളായ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി.
ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഏകദിന വാർഷികാഘോഷം ഉൽഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ടി.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിലും മൽസരങ്ങളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പി.ടി.എ.ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും മെഡലുകളും വാർഡ് മെമ്പർ അശോകൻ പുനത്തിൽ കൈമാറി.
പുത്തൂർ ജി.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ പി.എ.ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.പ്രധാനാധ്യാപിക എ.ആർ.ബിജി,മുൻ പ്രധാനാധ്യാപിക ലിസി മേരി,സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ കൊണ്ടും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിറസാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു സ്കൂളിന്റെ എൺപത്തിയാറാം വാർഷികാഘോഷം.
ഫോട്ടോ:ചാത്ത-വെണ്ണക്കോട് ജി.എം.എൽ.പി.സ്കൂൾ എൺപത്തിയാറാം വാർഷികാഘോഷം ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
Post a Comment