സംസ്ഥാന യുവജനക്ഷേമബോർഡിന്റെ യുവപ്രതിഭാ പുരസ്കാരം കായികതാരം അപർണാ റോയ് മന്ത്രി സജി ചെറിയാനിൽനിന്ന്‌ ഏറ്റുവാങ്ങുന്നു


തിരുവമ്പാടി: സംസ്ഥാന യുവജനക്ഷേമബോർഡിന്റെ 2021-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം അത്‌ലറ്റിക്സ് ദേശീയതാരം അപർണാ റോയ്, മന്ത്രി സജി ചെറിയാനിൽനിന്ന് ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് അവാർഡ്.

കൂടരഞ്ഞി ഓവേലിൽ റോയ്-മേരി അധ്യാപകദമ്പതിമാരുടെ മകളായ അപർണ തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എം.കോം. വിദ്യാർഥിനിയാണ്. തിരുവമ്പാടി പുല്ലൂരാംപാറ മലബാർ സ്പോർട്‌സ് അക്കാദമി വിദ്യാർഥിനിയായിരുന്നു.

Post a Comment

أحدث أقدم