തിരുവമ്പാടി:
തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ "ഇല" പ്രൊജക്റ്റിന്റെ ഭാഗമായി ഇംഗ്ലീഷ് സ്കിറ്റ് കുട്ടികൾ അഭിനയിച്ച് ചിത്രീകരിച്ചു. ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമം കുന്ദമംഗലം ബി.പി.സി. അജയൻ മാഷ് നിർവഹിച്ചു.
ബി.ആർ.സി. ട്രയിനർ ഹാഷിദ് , പി.ടി.എ.പ്രസിഡണ്ട് സുരേഷ് തൂലിക എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപിക കെ.എസ്. രഹ്ന മോൾ അധ്യക്ഷയായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ പി.സ്മിന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അഹമ്മദ് ഷാഫി നന്ദിയും അറിയിച്ചു.
മൂന്ന്, നാല് ക്ലാസിലെ കുട്ടികളാണ് കഥാപാത്രങ്ങളായ് ക്യാമറയ്ക്കു മുന്നിലെത്തിയത്. സ്കിറ്റ് സംസ്ഥാനത്തിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുംവിധം ഉടൻ തന്നെ റിലീസ് ചെയ്യുന്നതാണ് എന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Post a Comment