കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതി ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്യൽ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ് നിർവ്വഹിച്ചു. 

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജോസ്    മാവറയിൽ അദ്ധ്യഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  റോസ് ലി ജോസ് , മെമ്പർമാരായ  ജോണി വാളിപ്ലാക്കൽ, മോളി ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി  അജിത്ത്, കൂടരഞ്ഞി ക്ഷര സഹകരണ സംഘം പ്രസിഡണ്ട് 
അലക്സ് പുതുപ്പള്ളി, വെറ്ററിനറി സർജൻ ഡോ. ഡിജേഷ് ഉണ്ണികൃഷ്ണൻ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രി. ജസ്വിൻ തോമസ്,  ജയിംസ് കൂട്ടിയാനി എന്നിവർ പ്രസംഗിച്ചു.

 പദ്ധതിയുടെ ഭാഗമായി 100 ഗുണഭോക്താക്കൾക്ക് സൗജന്യമായി 5 കിലോ മിനറൽ മിക്സ്ച്ചർ വീതം നൽകി.

Post a Comment

Previous Post Next Post