കോഴിക്കോട്:
പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലിൽ കിളികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 
'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കമായി. സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ തണ്ണീർ കുടങ്ങളിൽ വെള്ളവും തീറ്റയും നിറച്ച്  ക്യാമ്പയിനിന് തുടക്കമായി. മാർച്ച് 5 മുതൽ 15 വരെ 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്.
കളക്ടറുടെ സോഷ്യൽ മീഡിയ പേജിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്.

പോസ്റ്റ് ചെയ്യുമ്പോൾ #kilikalum_coolavatte, #CollectorKKD എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും CollectorKKD യെ മെൻഷൻ ചെയ്യുകയും ചെയ്യുക.

ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ കോഴിക്കോട് കളക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കും.


Post a Comment

Previous Post Next Post