തിരുവമ്പാടി:
കോടഞ്ചേരി - കക്കാടംപൊയിൽ മലയോര ഹൈവേ നിർമ്മാണ പ്രവൃത്തിയിൽ കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ കലുങ്കുകളുടെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂമ്പാറ കക്കാടംപൊയിൽ റോഡിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവീസ് താൽക്കാലികമായി നിറുത്തി വച്ചിരുന്നു.
നാളെ മുതൽ കൂമ്പാറ - മേലെ കൂമ്പാറ - പീടികപ്പാറ കക്കാടംപൊയിൽ റോഡിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനസ്ഥാപിക്കുന്നതാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
മുൻപുണ്ടായിരുന്ന പോലെ തന്നെയുള്ള സമയങ്ങളിൽ നാളെ മുതൽ ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണന്ന് അറിയിച്ചു.
Post a Comment