തിരുവമ്പാടി:
സേക്രഡ് ഹാർട്ട് യുപി സ്കൂൾ പ്രധാനാധ്യാപകൻ
അഗസ്റ്റിൻ മഠത്തി പറമ്പിൽ സാറിന്
തിരുവമ്പാടി പൗരാവതി നൽകുന്ന സ്നേഹാദരം മറ്റന്നാൾ നടക്കും.

കഴിഞ്ഞ 10 വർഷമായി യുപി സ്കൂളിനെ ഉയരങ്ങളിലേക്ക് നയിക്കുകയും സ്കൂളിൻറെ മുഖച്ഛായ മാറ്റാൻ നേതൃത്വം നൽകുകയും വിദ്യാർത്ഥികളുടെ നാനോൻമുഖമായ വളർച്ചയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്ത ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ 2023 മെയ് 31ന് വിരമിക്കുകയാണ്.

സേക്രഡ് ഹാർട്ട് യുപി സ്കൂളിനെ ഉപജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം ആക്കി മാറ്റുന്നതിൽ അദ്ദേഹത്തിൻറെ നേതൃപരമായ പങ്ക് അവിസ്മരണീയമാണ്.

പാഠ്യ- പഠനേതര പ്രവർത്തനങ്ങളിൽ
തിരുവമ്പാടി യുപി സ്കൂൾ സബ് ജില്ലയിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നു.

തകജം
എന്ന് നാമകരണം ചെയ്ത
ഉപജില്ലാ കലോത്സവം
ഏറ്റവും ഭംഗിയായി വിജയിപ്പിച്ചതിൽ അദ്ദേഹത്തിൻറെ നേതൃപരമായ പങ്ക് പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.

 മെയ് രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവമ്പാടി പാരിഷ് ഹാളിൽ വച്ച് പൗരാവലി നൽകുന്ന സ്നേഹാദരം ചടങ്ങിൽ എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉപഹാര സമർപ്പണം നടത്തും.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ മാനേജ്മെൻറ്, രക്ഷിതാക്കൾ, തിരുവമ്പാടിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രഗൽഭർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.

Post a Comment

أحدث أقدم