ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.സംഘടിപ്പിച്ച ദ്വിദിന വാർഷികാഘോഷങ്ങൾ(അരങ്ങ് 2023-ഒരുമയുടെ പലമ)സമാപിച്ചു.പഞ്ചായത്തിലെ വിവിധ വാർഡുകളിലെ എ.ഡി.എസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന രണ്ട് ദിവസത്തെ സ്റ്റേജ്-സ്റ്റേജിതര മൽസരങ്ങളിൽ മാറ്റുരച്ചു.പതിനാറാം വാർഡ് എ.ഡി.എസ്.ഒന്നാം സ്ഥാനവും പതിനേഴാം വാർഡ് എ.ഡി.എസ്.രണ്ടാം സ്ഥാനവും മൂന്നാം വാർഡ് എ.ഡി.എസ്.മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വാർഷികാഘോഷങ്ങളുടെ സമാപനം ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും കാൽ നൂറ്റാണ്ട് കൊണ്ട് സമൂഹത്തിൽ ശ്രദ്ദേയമായ പരിവർത്തനങ്ങളാണ് അത് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയായിരുന്ന സമയത്ത് കുടുംബശ്രീയുടെ വികാസത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെ ഓർക്കുകയാണെന്നും മണ്ഡലത്തിലെ കുടുംബശ്രീ സംരംഭങ്ങളെ പ്രചോദിപ്പിക്കുന്നതിനായി പദ്ധതികളാവിഷ്കരിക്കുമെന്നും അതിനായി ഫണ്ട് വിനിയോഗിക്കുമെന്നും എം.എൽ.എ.കൂട്ടിച്ചേർത്തു.വ്യത്യസ്തങ്ങളായ കർമ്മ പരിപാടികൾ ക്രിയാത്മകമായി നടപ്പിലാക്കുന്ന ഓമശ്ശേരി പഞ്ചായത്ത് സി.ഡി.എസിനെ എം.എൽ.എ.പ്രത്യേകം അഭിനന്ദിച്ചു.ഒന്നാം സ്ഥാനം നേടിയ പതിനാറാം വാർഡ് സി.ഡി.എസിന് അദ്ദേഹം ട്രോഫി സമ്മാനിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,യു.കെ.ഹുസൈൻ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്,പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ഷീല അനിൽ കുമാർ,പി.എസ്.ശോഭേഷ് എന്നിവർ പ്രസംഗിച്ചു.മീഡിയാവൺ ചാനലിന്റെ പതിനാലാം രാവ് (സീസൺ 06) ഫൈനലിസ്റ്റ് അഷിക,വജ്രജൂബിലി ഫെലോഷിപ്പ് ജേതാവും ഗായികയുമായ ശ്രീനിഷ വിനോദ് കൂടത്തായി എന്നിവർ ഗാനമാലപിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ സ്വാഗതവും
സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി അമ്പാസിഡറായി തെരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരിയിലെ കമ്മ്യൂണിറ്റി അമ്പാസിഡർ ഫാത്വിമത്തു സുഹറ ചേറ്റൂരിനും വിവിധ കലാ-കായിക മൽസരങ്ങളിൽ ബ്ലോക്-ജില്ലാ തലങ്ങളിൽ ജേതാക്കളായ കുടുബശ്രീ പ്രവർത്തകർക്കും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.രണ്ടാം ദിനത്തിലെ സ്റ്റേജിന മൽസരങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉഘാടനം ചെയ്തു.തിരുവാതിര,മാപ്പിളപ്പാട്ട്,സംഘനൃത്തം,ലളിത ഗാനം,നാടൻ പാട്ട്,നാടോടി നൃത്തം,കവിതാ പാരായണം,പ്രച്ഛന്ന വേഷം,ഒപ്പന,പ്രസംഗം എന്നീ ഇനങ്ങളിലാണ് രണ്ടാം ദിവസം മൽസരങ്ങൾ നടന്നത്. കൊളാഷ്,ചിത്രരചന(പെൻസിൽ,ജല ഛായം),കഥാരചന,കവിതാ രചന മൽസരങ്ങൾ ആദ്യ ദിനത്തിൽ അരങ്ങേറി.വിവിധയിനങ്ങളിൽ നൂറുകണക്കിന് പേരാണ് രണ്ടു ദിവസത്തെ കലാ മൽസരങ്ങളിൽ മാറ്റുരച്ചത്.വിദ്യാർത്ഥികളുടേയും സ്ത്രീകളുടേയും നിറസാന്നിദ്ധ്യം കൊണ്ട് വാർഷികാഘോഷ പരിപാടികൾ ശ്രദ്ദേയമായിരുന്നു.
ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ദ്വിദിന വാർഷികാഘോഷങ്ങളുടെ സമാപനം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.
إرسال تعليق