തൃശൂര്‍: തൃശൂര്‍ പൂരം നാളെ. 
പൂര വിളംബരം ഇന്ന് നടക്കും. 
കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെ പൂര വിളംബരത്തിനു തുടക്കമാകും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക. പതിനൊന്ന് മണിയോടെയാകും തെക്കേ ഗോപുര നട തുറക്കുക. തെക്കേഗോപുര വാതില്‍ തുറന്ന് നിലപാടുതറയിലേയ്ക്കു നീങ്ങും. 
പിന്നീട് പുരവിളംബരം നടത്തും. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്. മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായും ശിവകുമാറുണ്ടാകും. 


 അതേസമയം ഇന്നലെ നടന്ന സാമ്പിള്‍ വെടിക്കെട്ട് വിസ്മയമായി. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ ഇത്തവണയും വെടിക്കെട്ടില്‍ വ്യത്യസ്തകള്‍ പരീക്ഷിച്ചു. 
ഇരു വിഭാഗങ്ങളുടേയും മത്സരം കാണാന്‍ ആകാംക്ഷയോടെ എത്തിയത് പതിനായിരക്കണക്കിന് പൂരപ്രേമികളാണ് കാത്തിരുന്നെത്തിയ പൂരവും വെടിക്കെട്ടും കേമമാകുമെന്ന് ഉറപ്പിക്കുന്ന വിളമ്പരമായി സാമ്പിള്‍ വെടിക്കെട്ട് മാറി. 

ഏഴ് മണിയോടെ തിരുവമ്പാടി വെടിക്കെട്ടിന് തീ കൊളുത്തി.
 വര്‍ണ വിസ്മയം ആകാശ നീലിമയില്‍ മിന്നി മറഞ്ഞു. തിരുവമ്പാടി കൊളുത്തിയ വെടിക്കെട്ട് പാറമേക്കാവ് അതേ വീര്യത്തോടെ ഏറ്റെടുത്തു.

Post a Comment

أحدث أقدم