കൂടരഞ്ഞി : മലയോര കുടിയേറ്റ ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ ജനങ്ങളുടെ 
ചിരകാല അഭിലാഷമായിരുന്ന കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ സ്റ്റേജ് തുടങ്ങിയവ നാടിന് സമർപ്പിച്ചു.

തിരുവമ്പാടി എം. എൽ എ  ലിന്റോ ജോസഫ് അധ്യക്ഷനായി. 
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-2023 വാർഷികപദ്ധതിയിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ, കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിർമിച്ച ഓപ്പൺ സ്റ്റേജ് എന്നിവയാണ്  ഉത്ഘാടനം ചെയ്തത്.
കൂടാതെ പഞ്ചായത്ത്‌ ലൈബ്രറി നവീകരണത്തിന്റെ ഉൽഘടനവും നിർവഹിച്ചു.

അതോടൊപ്പംസംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മനസോട് ഇത്തിരി മണ്ണ് എന്ന പരിപാടിയിൽ 
ഭൂരഹിതർക്ക് ഭൂമിദാനം ചെയ്യുന്ന 
ചടങ്ങും നിർവഹിച്ചു.
പുലിശേരിയിൽ മേരി ജോസഫിൽ നിന്ന് രേഖ മന്ത്രി ഏറ്റുവാങ്ങി ഉൽഘടനം ചെയ്തു. 

ഇത്തരത്തിൽ 9  കുടുംബങ്ങൾക്ക് ആവശ്യമായ ഭൂമി പഞ്ചായത്തിൽ ലഭ്യമായി.

ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി, മുഖ്യഥിതിയായി. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എം അഷ്‌റഫ്‌ മാസ്റ്റർ,
കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ്,
വൈസ്.പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി. പി. ജമീല. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ബോസ് ജേകബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഹെലൻ ഫ്രാൻസിസ്. ഗ്രാമപഞ്ചായത് സ്ഥിരം സമിതി അംഗങ്ങൾ ആയ ജോസ് തോമസ്, റോസ്‌ലി ജോസ്, വി. എസ്. രവീന്ദ്രൻ, മോളി തോമസ്, പി. എം തോമസ് മാസ്റ്റർ, ജലീൽ ഇ. ജെ, മുഹമ്മദ്‌ പതിപറമ്പിൽ, ടോംസൺ മൈലടിയിൽ,ഷൈജു കോയിനിലം,മുഹമ്മദ്‌ കുട്ടി പുളിക്കൽ, അബ്ദുൽ ജബർ, ജോണി  പ്ലാകാട്ട്, ടോമി മണിമല, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപദ്യക്ഷൻ ജിജി കട്ടക്കയം, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم