ബാലുശ്ശേരി: കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാന പാതയിൽ കരുമല വളവിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

 കുടെയുണ്ടായിരുന്ന പെൺകുട്ടി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ .

വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകൻ അഭിഷേക് (21) ആണ്
മരിച്ചത്. 

കൂടെ ഉണ്ടായിരുന്ന കാരപ്പറമ്പ് നാരോത്ത് ലൈൻ ഉദയന്റെ മകൾ അതുല്യ (18) അത്യാസന്ന നിലയിലാണ്.

ഇന്നലെ വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന  ബൈക്കും കണ്ണൂരിൽ നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ലോറിയും
കരുമല വളവിൽ വെച്ചാണ് കൂട്ടി ഇടിച്ചത്.

Post a Comment

أحدث أقدم