പാലക്കാട് : കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മണ്ണാർക്കാട്ട് ചെയിൻ ബ്ലോക്ക് തലയിലേക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. 
ഒരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. 

തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കോടതിപ്പടി ഹാർമണി അപ്പാർട്ട്‌മെന്റിലെ കുഴൽ കിണർ തകരാറിലായത്.

 ആളുകളുടെ അടിയന്തര ആവശ്യം പരിഗണിച്ച് നന്നാക്കാനായി എത്തിയതായിരുന്നു മൊയ്തീനും സഹപ്രവർത്തകരും. റിപ്പയർ ചെയ്യുന്നതിനിടെ ചങ്ങല പൊട്ടി തലയിൽ പതിക്കുകയായിരുന്നു. 

Post a Comment

أحدث أقدم