കോടഞ്ചേരി: ജൂൺ 1 മുതൽ സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി സ്കൂളിൽ പുതിയ പൂച്ചെട്ടികൾ വാങ്ങി പെയിൻ്റടിച്ച് ചെടികൾ നട്ട് ക്യാംപസ് സൗന്ദര്യവത്ക്കരിച്ചും,ക്ലാസ്സ് റൂമുകളും പരിസരവും വൃത്തിയാക്കി പൂർത്തീകരിച്ചിരിക്കുകയാണ് കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
സ്കൂളിലെ ഹിന്ദി അദ്ധ്യാപികയായ സോഫി തമ്പി,സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് ചെടികൾ സ്പോൺസർ ചെയ്തു.
മണ്ണും,ചകിരിച്ചോറും,ചാണകവും മിശ്രിതമാക്കി ചട്ടികളിൽ നിറച്ച് ചെടി നട്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാംപസിൻ്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.
ക്ലാസ്സ് റൂമുകളിലെ ബഞ്ച്, ഡെസ്ക്,റൈറ്റിംഗ് ബോർഡ് എന്നിവ തുടച്ച് വൃത്തിയാക്കി പരിസര ശുചിത്വം നടപ്പിൽ വരുത്തി.സ്കൗട്ട് ജില്ല കമ്മീഷണർ വി.ഡി.സേവ്യർ സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളോടൊപ്പം ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment