തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം താഴെ തിരുവമ്പാടി അങ്കണവാടിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , ഐസിഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ , ജാഗ്രത സമിതി കൗൺസിലർ ഷംസിയ,വർക്കർ ഷാനി പി.കെ തുടങ്ങിയവർ സംസാരിച്ചു.
അങ്കണവാടിയിലെ 50 കുട്ടികൾക്ക് സംഗമിത്ര ആട്സ് & സ്പോർട്സ് ക്ലബ്ബ് ഉപഹാരങ്ങൾ നൽകി. കുട്ടികൾക്ക് നൽകാനുള്ള ഉപരാങ്ങൾ രവി മാഞ്ചാലിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഏറ്റുവാങ്ങി. കുട്ടികൾക്കും അമ്മമാർക്കും പായസ വിതരണവും നടത്തി.
ഗ്രാമ പഞ്ചായത്തിലെ 27 അങ്കണവാടികളിലും വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു.വിവിധ അങ്കണവാടികളിൽ വാർഡ് മെമ്പർമാരായ മഞ്ജു ഷിബിൻ, കെ എം ബേബി, രാജു അമ്പലത്തിങ്കൽ, കെ.ഡി. ആന്റണി, രാധമണി ദാസൻ , ലിസി സണ്ണി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, റംല ചോലക്കൽ, മുഹമ്മദലി കെ എം , ബീന ആറാം പുറത്ത്, ഷൗക്കത്തലി കെ.എം, ലിസി മാളിയേക്കൽ, ബിന്ദു ജോൺസൻ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment