തിരുവമ്പാടി : തിരുവമ്പാടിയിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട തിരുവമ്പാടി സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷിച്ചു.
തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ വൈകീട്ട് 4 മുതൽ നാട്ടിലെ വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും കലാപരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. സിൽവർ ജൂബിലി സാംസ്കാരിക സമ്മേളനം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുൻ പി എസ് സി ബോർഡ് മെമ്പറുമായ ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. "കലുഷിതമായ സാമൂഹികാന്തരീക്ഷ കാലത്ത് പലതിനാലും വ്യത്യസ്തരാണെങ്കിലും ആദ്യം നമ്മൾ മനുഷ്യരാവണമെന്നും പരിധികളില്ലാതെ പരസ്പരം സ്നേഹിക്കാൻ കഴിയണമെന്നും ടിടി ഇസ്മായിൽ അഭിപ്രായപ്പെട്ടു.
സി.എച്ച് സെന്റർ പ്രസിഡണ്ട് അബ്ദു കിളിയണ്ണി അധ്യക്ഷനായ ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി.
സി.എച്ച് സെന്ററിന്റെ പുതിയ ലോഗോ പ്രകാശനം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ കാസിം നിർവഹിച്ചു.
സെന്ററിന്റെ 25 വർഷത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തന റിപ്പോർട്ട് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി മോയിൻ കാവുങ്ങൽ അവതരിപ്പിച്ചു.
നാടിന്റെ നാനാ ദിക്കുകളിൽ നിന്നെത്തിയ ആയിരങ്ങളാൽ തിങ്ങിനിറഞ്ഞ സദസ്സിൽ 25 വർഷത്തെ സുത്യർഹമായ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും സെന്ററിന്റെ പ്രസിഡണ്ട് അബ്ദു കിളിയണ്ണി ജനറൽ സെക്രട്ടറി മോയിൻ കാവുങ്ങൽ മുഖ്യരക്ഷാധികാരി അബ്ദുസമദ് പേക്കാടൻ എന്നിവരെ സിൽവർ ജൂബിലി സ്വാഗതസംഘം കമ്മിറ്റി ആദരിച്ചു.
പ്രവാസി കൂട്ടായ്മ സ്കൂൾ കുട്ടികൾക്കായി നൽകിയ സ്കൂൾ കിറ്റുകൾ CH സെന്ററിനെ ഏൽപ്പിച്ചു. ബല്ലേ മ്യൂസിക് ബാന്റിന്റെ ഗാനവിരുന്ന് ഏറെ ആകർഷകമായി.
മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ടിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ,വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൗക്കത്തലി കൊല്ലത്തിൽ, കോയ പുതുവയൽ, അസ്കർ ചെറിയ അമ്പലത്ത്, സുനിൽ പി.എം വാഹിദ് കപ്പലാട്ട്, ടി.എ അബ്ദുൽ മജീദ്, കുഞ്ഞുമോയിൻ ഹാജി കൊയിലാട്ട്, സറീന കിളിയണ്ണി, ലത്തീഫ് പേക്കാടൻ, റഷീദ് ഓമശ്ശേരി,സി.അബ്ദുസ്സലാം ഫൈസൽ കെ.ടി, തുടങ്ങിയവർ സംസാരിച്ചു.
ഹബീബ് റഹ്മാൻ പേക്കാടൻ, ജംഷീദ് കാളിയേടത്ത്, സുഹൈൽ ആശാരിക്കണ്ടി, ഷംനാസ് ചേപ്പാലി, ഫസൽ കപ്പലാട്ട്,നിഷാദ് ഭാസ്ക്കർ,ഷിഹാദ് പരിയേടത്ത്,നിഹാൽ നാസർ, മുബഷിർ ആറുവീട്ടിൽ, ഷാദിൽ,ജുനൈദ്,നഫീസ അസ്‌കർ, റാഷിദ ഷബീർ, മുഹ്സിന മുജീബ്, മറിയം മഠത്തിൽ,ജസ്‌ന ആശാരിക്കണ്ടി, സലീന പയ്യടിപറമ്പിൽ,ശബ്ന ജമാൽ,ഷാദിൽ, റഫീഖ് തെങ്ങും ചാലിൽ,ഹബീബ് റഹ്മാൻ ചെറുകയിൽ,അഷ്‌റഫ് കാരാടൻ, നജ്മുദ്ധീൻ, റംഷീദ് കാരാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചടങ്ങിൽ സിൽവർ ജൂബിലി സ്വാഗതസംഘം ചെയർമാൻ പി.എം മുജീബ് റഹ്മാൻ സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഡോ. ഷബീർ കെ.ടി നന്ദിയും അറിയിച്ചു


Post a Comment