എറണാകുളം:
കുന്നംകുളം
ചാരിറ്റബിൾ സൊസൈറ്റി
ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പഠനോപകരണ വിതരണവും,ചാരിറ്റി ധനസഹായ വിതരണവും,ഷട്ടിൽ ടൂർണ്ണമെൻറ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും
കഴിഞ്ഞദിവസം കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ നടത്തി.
നിർധനരായ 500 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ ബാഗ് മെമ്പർമാർക്ക് നൽകിയ കൂപ്പൺ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളി പുരുഷോത്തമൻ ( ജഡ്ജ് ഹൈക്കോർട്ട് ഓഫ് കേരള ) വിതരണം ചെയ്യുതു.
കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റിയുടെ ചാരിറ്റിയുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ചികിത്സ ധനസഹായ വിതരണവും.
ഡോക്ടർ ബിനു ഉപേന്ദ്രൻ . MD.,DM (Nephrologist Lourdes Hospital) നിർവഹിച്ചു .
കൂടാതെ മെമ്പർമാരും പാർട്ണർമാരും അവരുടെ മക്കളെയും ഉൾപ്പെടുത്തി സൊസൈറ്റിയുടെ ഷട്ടിൽ കോർട്ടിൽ നടത്തിയ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികളായവർക്ക് സിനി , സീരിയൽ ആർട്ടിസ്റ്റ് ബീന ആൻറണി ക്യാഷ് അവാർഡും നൽകി.


Post a Comment