തിരുവമ്പാടി:
റീ ബിൽഡ് കേരള പദ്ധതിയിൽ നവീകരണ പ്രവൃത്തി നടത്തിയ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെ സ്ഥല ലഭ്യതയുള്ളിടങ്ങളിൽ വൃക്ഷ തൈ നട്ട് പരിപാലിച്ചു തണലൊരു ക്കുന്നതിനു പദ്ധതികൾ ആവിഷ്കരിച്ചു.
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ഉയരെ 'വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് "തണലോരം " എന്ന പേരിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷതൈകൾ നടുന്ന പരിപാടിക്ക് തുടക്കമാവുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ ഫോറെസ്ട്രി, KSTP,
ശ്രീ ധന്യ കൺസ്ട്രക്ഷൻസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായ സഹകരങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജൂൺ 5 ന് രാവിലെ 10 മണിമുതൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവർക്കു നിശ്ചയിച്ച സ്ഥലങ്ങളിൽ വൃക്ഷ തൈ നടും. ഗോതമ്പറോഡിൽ പൊതു ചടങ്ങ് നടത്തും.
ഇതു സംബന്ധിച്ച ആലോചനാ യോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേർന്നു. മുക്കം നഗരസഭ ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ ലിന്റോ ജോസഫ് എം എൽ എ പദ്ധതി വിശദീകരണം നടത്തി.
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ, കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്തു, മുക്കം AEO ഓംകാരനാഥൻ, BPC PN അജയൻ, വിവിധ സ്കൂളുകളിലെ അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ജൂൺ ഒന്നിന് പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ വാർഡ് മെമ്പർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്ന് വാർഡ് സംഘാടക സമിതിക്കു രൂപം നൽകും.
പരിപാടിക്ക് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി എം എൽ എ അറിയിച്ചു.

Post a Comment