തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു. 'നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല ' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസ്സൻ ക്ലാസ്സെടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പര്‍ കെ.എം മുഹമ്മദലി പുകയില രഹിത ദിനാചണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് മെമ്പർമാരായ കെ.എം ഷൗക്കത്തലി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ , പി.എച്ച്.എൻ ഷില്ലി എൻ.വി, സി ഡി എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ് ,കെഎംസിടി നഴ്സിംഗ് കോളേജ് ലെക്ചറർ ഷിർസി സൂസൻ ഏലിയാസ് , ട്യൂട്ടർ നസ്മിന റഹിം, സിഡിഎസ് മെമ്പർ സ്മിത ബാബു , റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഹാരിസൺ, ഡോ. സന്തോഷ് എൻ എസ്, ഡോ. ബെസ്റ്റി ജോസ് , എൻ.എച്ച്.എം പി.ആർ.ഒ രഞ്ജു ജോർജ് എന്നിവർ സംസാരിച്ചു.
മനുഷ്യച്ചങ്ങലയിൽ ആരോഗ്യ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ, കെഎംസിടി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ , റോട്ടറി ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.





Post a Comment